തരംഗമായി മധുരരാജ ഫസ്റ്റ് ലുക്ക് പോസ്റ്റർ | filmibeat Malayalam

2019-01-18 189

പ്രഖ്യാപനത്തില്‍ മാത്രമല്ല ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയും ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസമായിരുന്നു മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്ററെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരിക്കുകയാണ് പോസ്റ്റര്‍. 8 വര്‍ഷം മുന്‍പത്തെ ലുക്കിനെ വെല്ലുന്ന തരത്തിലുള്ള വരവാണ് ഇത്തവണത്തേതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു ഇതുവരെ പുറത്തുവന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൂടി പുറത്തുവന്നതോടെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ആരാധകര്‍.